റബര്‍ തോട്ടത്തില്‍നിന്ന് അസ്ഥികൂടം; കാണാതായ ആളുടേതെന്ന് സംശയം
Saturday, October 1, 2022 1:02 PM IST
പത്തനംതിട്ട: കാണാതായ ആളുടേതെന്നു സംശയിക്കുന്ന അസ്ഥികൂടം റബര്‍തോട്ടത്തില്‍ കണ്ടെത്തി. ഇടക്കുളം സ്വദേശി സുധാകരന്‍റെ മൃതദേഹമാണെന്നാണ് സംശയം.
റാന്നി പള്ളിക്കല്‍ മുരിപ്പിലുള്ള തോട്ടത്തില്‍ തൊഴിലാളികള്‍ കാടുവെട്ടിതെളിക്കുന്നതിനിടെയാണ് അസ്ഥികൂടം ശ്രദ്ധയില്‍പ്പെട്ടത്. ഇതിനു സമീപത്തുനിന്ന് ഇയാളുടെ വസ്ത്രങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ജൂലൈ ഏഴുമുതലാണ് സുധാകരനെ കാണാതാകുന്നത്.