കോഴിക്കോട് തെരുവുനായ ആക്രമണം; രണ്ട് വയസുകാരനടക്കം നാല് പേര്ക്ക് കടിയേറ്റു
Thursday, January 26, 2023 3:35 PM IST
കോഴിക്കോട്: പയ്യനക്കലില് രണ്ട് വയസുള്ള കുട്ടിയടക്കം നാല് പേര്ക്ക് തെരുവുനായയുടെ കടിയേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയശേഷം കോഴിക്കോട് മെഡിക്കല് കോളജിലേക്ക് മാറ്റി.
അംഗനവാടിയില് നിന്ന് അമ്മയോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജബാറിനെ(2) നായ ആക്രമിക്കുകയായിരുന്നു.
നായയുടെ ആക്രമണത്തില് കുട്ടിയുടെ കാലില് ആഴത്തില് മുറിവേറ്റിട്ടുണ്ട്. അമ്മ ജുബാരിയയ്ക്കും ദേഹമാസകലം കടിയേറ്റു. ഇവരെ രക്ഷിക്കാന് ശ്രമിച്ച അബ്ദുള് ഖയൂം സുഹ്റ എന്നിവരെയും നായ കടിച്ചുകീറുകയായിരുന്നു.