വിഴിഞ്ഞം തർക്കം; റോഡിലെ തടസം മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
Friday, September 30, 2022 2:00 PM IST
കൊച്ചി: വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ സൃഷ്ടിച്ച തടസം മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസം ഇതുവരെ നീക്കിയില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. സമരപ്പന്തൽ പൊളിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും അദാനി ഗ്രൂപ്പ് കോടതിയെ ബോധിപ്പിച്ചു.
ഹർജി പരിഗണിച്ച കോടതി വാഹനങ്ങൾ കടന്നുപോകുന്നതിന് തടസം ഉണ്ടാകാൻ പാടില്ലെന്നും പോലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി നിർദേശിച്ചു.