സാബി അലോൺസോ ബയേര്‍ ലെവര്കുസെന് പരിശീലകൻ
Thursday, October 6, 2022 2:13 AM IST
ബെർലിൻ: സ്പാനിഷ് ഇതിഹാസം സാബി അലോൺസോ ബുണ്ടസ് ലിഗ ക്ലബ് ബയേർ ലെവർകൂസന്റെ പരിശീലകനായി നിയമിതനായി. ചാമ്പ്യൻസ് ലീഗിലെ പോർട്ടോക്കെതിരായ തോൽവിക്ക് പിന്നാലെ പരിശീലകൻ ജെറാർഡോ സിയോനിയെ ബയേർ പുറത്താക്കിയിരുന്നു.
ബുണ്ടസ് ലീഗ ഈ സീസണിൽ ദയനീയ പ്രകടനമാണ് ബയേർ ലെവർകൂസൻ നടത്തുന്നത്. നിലവിൽ പതിനേഴാം സ്ഥാനത്താണ് ലെവർകൂസൻ. ഒമ്പത് ഗോളുകൾ അടിച്ച ടീം 16 ഗോളുകളാണ് വഴങ്ങിയത്. ഇതോടെയാണ് സിയോനിയെ ലെവർകൂസൻ പുറത്താക്കിയത്.
സാബി അലോൺസോ ആദ്യമായാണ് ഒരു സീനിയർ ടീമിന്റെ പരിശീലകനാവുന്നത്. റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകളുടെ താരമായിരുന്നു.