ഐടി ഭീമൻ ആക്സഞ്ചർ 19,000 പേരെ പിരിച്ചുവിടുന്നു
Thursday, March 23, 2023 6:29 PM IST
കാലിഫോർണിയ: ഐടി രംഗത്തെ വമ്പനായ ആക്സഞ്ചർ 19,000 പേരെ പിരിച്ചുവിടാനൊരുങ്ങുന്നു. അടുത്ത 18 മാസത്തിനുള്ളിൽ പിരിച്ചുവിടൽ നടപടി പൂർത്തിയാക്കുമെന്നാണ് കമ്പനി അറിയിച്ചു.
2024 സാമ്പത്തികവർഷത്തിൽ ചെലവ് ചുരുക്കാനായും പുതിയ നിക്ഷേപമേഖലകൾ കണ്ടെത്താനായും ഈ നീക്കം അനിവാര്യമാണെന്ന് കമ്പനി സിഇഒ ജൂലി സ്വീറ്റ് അറിയിച്ചു.
ആമസോൺ, മെറ്റ എന്നീ ടെക്ക് ഭീമന്മാർ 29,000 ജോലിക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതിന് ആഴ്ചകൾക്കമാണ് ആക്സഞ്ചറിന്റെ ഈ നീക്കം.