തേനിയിൽ വാഹനാപകടം; വണ്ടിപ്പെരിയാർ സ്വദേശി മരിച്ചു
Saturday, April 1, 2023 4:21 PM IST
മധുര: തമിഴ്നാട്ടിലെ തേനി ജില്ലയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ തേനി ജില്ലയിലെ ദേവദാനപ്പെട്ടിയിൽ ആണ് അപകടം സംഭവിച്ചത്. നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രസന്ന കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.