ജമ്മു കാഷ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് ജവാൻമാർക്ക് വീരമൃത്യു
Friday, September 20, 2024 10:48 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു. ബഡ്ഗാമിലെ വാട്ടർഹെയ്ൽ മേഖലയിലാണ് അപകടമുണ്ടായത്.
ജവാന്മാരുമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. 35 പേരാണ് ബസിലുണ്ടായിരുന്നത്.
28 പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.