കേ​ജ​രി​വാ​ളി​ന് തി​രി​ച്ച​ടി; ഇഡി ക​സ്റ്റ​ഡി നാ​ലു​ദി​വ​സ​ത്തേ​ക്ക് നീ​ട്ടി
കേ​ജ​രി​വാ​ളി​ന് തി​രി​ച്ച​ടി; ഇഡി ക​സ്റ്റ​ഡി നാ​ലു​ദി​വ​സ​ത്തേ​ക്ക് നീ​ട്ടി
Thursday, March 28, 2024 4:57 PM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഇ​ഡി ക​സ്റ്റ‍​ഡി വീ​ണ്ടും നാ​ല് ദി​വ​സ​ത്തേ​ക്ക് നീ​ട്ടി. ഏ​പ്രി​ല്‍ ഒ​ന്ന് വ​രേ​യാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി​യ​ത്. ഡ​ൽ​ഹി റൗ​സ് അ​വ​ന്യു കോ​ട​തി​യാ​ണ് ക​സ്റ്റ​ഡി​ക്കാ​ലാ​വ​ധി നീ​ട്ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ കേ​ജ​രി​വാ​ൾ നേ​രി​ട്ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യ​ത്. ത​നി​ക്ക് കു​റ​ച്ച് കാ​ര്യ​ങ്ങ​ൾ പ​റ​യാ​നു​ണ്ടെ​ന്ന് കേ​ജ​രി​വാ​ൾ കോ​ട​തി​യെ അ​റി​യി​ച്ചു. പി​ന്നാ​ലെ കോ​ട​തി ഇ​തി​ന് അ​നു​വാ​ദം ന​ല്‍​കു​ക​യാ​യി​രു​ന്നു.

ഇ​ഡി​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം കോ​ട​തി​യി​ൽ ന​ട​ത്തി​യ​ത്. എ​ല്ലാ അം​ഗീ​കാ​ര​വും നേ​ടി​യാ​ണ് ന​യം ന​ട​പ്പാ​ക്കി​യ​ത്. സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ൽ താ​ൻ പ്ര​തി​യ​ല്ല. സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഇ​ഡി ന​ട​പ​ടി​യെ​ന്നും കേ​ജ​രി​വാ​ള്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.


തു​ട​ർ​ന്ന് കേ​ജ​രി​വാ​ൾ കോ​ട​തി​യി​ൽ ഷോ ​ന​ട​ത്തു​ക​യാ​ണെ​ന്ന് ഇ​ഡി​യും കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി ആ​യ​തി​നാ​ല​ല്ല അ​ഴി​മ​തി ന​ട​ത്തി​യ​തി​നാ​ലാ​ണ് അ​റ​സ്റ്റു​ചെ​യ്ത​തെ​ന്ന് ഇ​ഡി കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​ന് കേ​ജ​രി​വാ​ളി​ന് നി​യ​മ​പ​ര​മാ​യ എ​ന്ത് ത​ട​സ​മാ​ണു​ള്ള​തെ​ന്ന് കോ​ട​തി ഹ​ര്‍​ജി​ക്കാ​ര​നോ​ട് ചോ​ദി​ച്ചു. കേ​സി​ന്‍റെ മെ​റി​റ്റി​ലേ​ക്കു ക​ട​ക്കാ​തെ​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

ഡ​ല്‍​ഹി​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കാ​നു​ള്ള ഹ​ര്‍​ജി ത​ള്ളി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<