ഇടുക്കിയിൽ വ്യാഴാഴ്ച ജനകീയ ഹർത്താൽ
Wednesday, March 29, 2023 6:12 PM IST
ചിന്നക്കനാൽ: അരിക്കൊന്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച ജനകീയ ഹർത്താൽ. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുന്പൻചോല, ബൈസണ്‍വാലി, ദേവികുളം, രാജകുമാരി പഞ്ചായത്തുകളിലാണ് ഹർത്താൽ.
ഹൈക്കോടതിയിലെ വാദം പൂർത്തിയായതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ഇടുക്കി സിങ്ക് കണ്ടത്ത് നാട്ടുകാർ വൻ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ചിന്നക്കനാൽ റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. തീരുമാനമുണ്ടാകാതെ പിരിഞ്ഞുപോകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.