ഒമ്പത് വയസുകാരിക്കു നേരെ നഗ്നതാപ്രദർശനം: വയോധികന് രണ്ടുവർഷം കഠിന തടവ്
Wednesday, October 4, 2023 4:55 AM IST
കാട്ടാക്കട: ഒമ്പതു വയസുകാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ എഴുപത് വയസുകാരനെ രണ്ട് വർഷം കഠിന തടവിനും 10,000 രൂപ പിഴയും ശിക്ഷിച്ചു.
കൊല്ലോട് കാവനാട്ടു കോണം മിനി വിലാസത്തിൽ അർജുനനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നൽകണം.
പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2021 ഒക്ടോബർ 13-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.