സർക്കാർ മദ്യം ഒതുക്കാൻ കൈക്കൂലി വാങ്ങിയ ബെവ്കോ ഉദ്യോഗസ്ഥൻ പിടിയിൽ
Sunday, January 29, 2023 11:36 AM IST
മലപ്പുറം: സർക്കാർ ബ്രാൻഡുകളെ തഴഞ്ഞ് സ്വകാര്യ കമ്പനികളുടെ മദ്യം കൂടുതൽ വിൽക്കാനായി കൈക്കൂലി വാങ്ങിയ എടപ്പാളിലെ ബിവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പിടിയിൽ. സ്വകാര്യ കമ്പനികൾ കൈക്കൂലിയായി നൽകിയ 18,600 രൂപയും വിജിലൻസ് പിടികൂടി.
കമ്പനികൾ നൽകിയ നോട്ടുകൾ, സ്രോതസ് സൂചിപ്പിക്കുന്ന രഹസ്യ കോഡടക്കം രേഖപ്പെടുത്തി ചുരുട്ടിവച്ച നിലയിലാണ് ഔട്ട്ലെറ്റ് ഗോഡൗണിൽ നിന്ന് കണ്ടെത്തിയത്.
പൊതുമേഖലാ സ്ഥാപനങ്ങൾ നിർമിക്കുന്ന മദ്യ ബ്രാൻഡുകൾ സ്റ്റോക്കില്ലെന്ന് പറഞ്ഞ്, സ്വകാര്യ ബ്രാൻഡുകളുടെ വിൽപ്പനയ്ക്ക് പ്രാമുഖ്യം നൽകാനാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയിരുന്നത്.