അട്ടപ്പാടിയില്‍ രണ്ട് പേര് ഷോക്കേറ്റ് മരിച്ചു
Thursday, March 30, 2023 11:38 AM IST
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് പേര് ഷോക്കേറ്റ് മരിച്ചു. മഞ്ചിക്കണ്ടി സ്വദേശി മാത്യു, ചെര്‍പ്പുളശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്.
പുതൂര്‍ പഞ്ചായത്തിലെ മഞ്ചിക്കണ്ടിയില്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി പത്തരയ്ക്ക് ഇവര്‍ വെള്ളം വരുന്ന പൈപ്പില്‍ അറ്റകുറ്റപണി നടത്തിയിരുന്നു. ഇതിനിടെ ഷോക്കേറ്റതാകാമെന്നാണ് നിഗമനം.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.