സൈനിക സന്നാഹങ്ങൾ സജ്ജമാക്കാൻ നിർദേശം; ആക്രമണ ലക്ഷ്യമില്ലെന്ന് അമേരിക്ക
Saturday, June 14, 2025 7:04 AM IST
വാഷിംഗ്ടൺ: ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും സജ്ജമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിർദേശം നൽകി. ആക്രമണ ലക്ഷ്യമില്ലെന്നും ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ ശേഷിയെ സഹായിക്കാനുള്ള നീക്കമാണ് തങ്ങൾ നടത്തുന്നതെന്നും പെന്റഗൺ വിശദീകരിച്ചു.
ഇറാൻ ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇതിലും രൂക്ഷമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകി. ആണവ പദ്ധതിയിൽ നിന്ന് ഇറാൻ പിൻവാങ്ങണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഇനിയും അതിന് തയാറായില്ലെങ്കിൽ ഇറാൻ അതിരൂക്ഷമായ ആക്രമണം ഏറ്റുവാങ്ങേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ഇസ്രയേലിനെതിരെ ഇറാന് പ്രത്യാക്രമണം നടത്തി. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന് നടത്തിയ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റെന്നും ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.