പാലക്കാട്ട് മന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി പ്രതിഷേധം
Monday, July 7, 2025 9:22 AM IST
പാലക്കാട്: മന്ത്രി വീണാ ജോര്‍ജിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പാലക്കാട് കാഴ്ചപറമ്പില്‍ വച്ചാണ് സംഭവം.
മന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ ഓടിയ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയത്.