കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി
Monday, July 7, 2025 11:32 AM IST
കോഴിക്കോട്: വളയത്ത് കടയ്ക്ക് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. ബോംബ് പോലീസ് എത്തി
കസ്റ്റഡിയിൽ എടുത്തു. വളയം നിരവുമ്മലിലെ നടുക്കണ്ടിയിൽ ദാമോദരന്റെ കടക്ക് മുന്നിലാണ് സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്.
കണ്ടെയ്നറിന്റെ മൂടിഭാഗം തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. വെടിമരുന്ന് ഉൾപ്പെടെയുള്ളവ നിലത്ത് ചിതറി കിടന്നിരുന്നു. കടയ്ക്ക് നേരെ എറിഞ്ഞ ബോംബ് പൊട്ടാത്തതിരുന്നതാണോയെന്ന് സംശയിക്കുന്നുണ്ട്. വളയം പോലീസ് സ്ഥലത്ത് പരിശോധന നടത്തി.