പാ​ലാ: കോ​ട്ട​യം അ​രു​വി​ത്തു​റ​യി​ൽ മി​നി​ച്ചി​ലാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​നി മുങ്ങി മ​രി​ച്ചു. ഐ​റി​ൻ ജി​മ്മി (18) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ടി​നു പു​റ​കു​വ​ശ​ത്തെ ക​ട​വി​ൽ സ​ഹോ​ദ​രി​യ്ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ഐ​റി​ൻ ഒ​ഴു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഐ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ പ​ൾ​സ് കാ​ണി​ച്ചി​രു​ന്നു. പിന്നീട് ഐറിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അ​രു​വി​ത്തു​റ കൊ​ണ്ടൂ​ർ പാ​ലാ​ത്ത് ജി​മ്മി-​അ​നു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഐ​റി​ൻ.