മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
Wednesday, October 12, 2022 10:37 AM IST
പാലക്കാട്: ബിവറേജില്‍ നിന്ന് മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.

പാലക്കാട് സിവില്‍ എക്സൈസ് ഓഫീസര്‍ ടി. എസ്. അനില്‍കുമാറിനെതിരെയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നടപടിയെടുത്തത്.

ബിവറേജില്‍ നിന്ന് മൂന്ന് ലിറ്റര്‍ മദ്യം വാങ്ങിവന്ന പരാതിക്കാരനോട് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു അനില്‍കുമാര്‍. പണം തന്നില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ ആദ്യ ഗഡുവായി 5,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങുകയും ചെയ്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<