ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ എ​ക്‌​സ് ഫാ​ക്‌ടർ സൂ​ര്യ​: രോ​ഹി​ത് ശ​ര്‍​മ
ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ എ​ക്‌​സ് ഫാ​ക്‌ടർ സൂ​ര്യ​: രോ​ഹി​ത് ശ​ര്‍​മ
Sunday, October 16, 2022 10:40 AM IST
മെ​ൽ​ബ​ൺ: ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ ഇ​ന്ത്യ​യു​ടെ മി​ന്നും താ​രം സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​നെ പ്ര​ശം​സി​ച്ച് നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍​മ. വ​രു​ന്ന ലോ​ക​ക​പ്പി​ല്‍ ഇന്ത്യ​യു​ടെ എ​ക്‌​സ് ഫാ​ക്‌ട​റാ​യി സൂ​ര്യ​കു​മാ​ര്‍ മാ​റു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും നി​ര്‍​ഭ​യ​മാ​യി ക​ളി​ക്കു​ന്ന താരം ടീ​മി​ന്‍റെ ക​രു​ത്ത് വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും രോ​ഹി​ത് പ​റ​ഞ്ഞു.

"സൂ​ര്യ മി​ക​ച്ച ഫോ​മി​ലാ​ണ്. നി​ര്‍​ഭ​യ​മാ​യി ബാ​റ്റ് വീ​ശു​ന്നു. ലോ​ക​ക​പ്പി​ലും ഇ​ത് തു​ട​രു​മെ​ന്ന് ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. സൂ​ര്യ ത​ന്നെ​യാ​വും ടീ​മി​ന്‍റെ എ​ക്‌​സ് ഫാ​ക്‌ടർ'- രോ​ഹി​ത് മാ​ധ്യ​മ​ങ്ങളോ​ട് പ​റ​ഞ്ഞു.


അതേസമയം, ലോക​ക​പ്പി​നേ​ക്കാ​ൾ പ്ര​ധാ​ന്യം ജ​സ്പ്രീ​ത് ബും​റ​യു​ടെ ക​രി​യ​റി​നാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് താ​ര​ത്തെ ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള ടീ​മി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​തെ​ന്നും നാ​യ​ക​ൻ കൂട്ടിചേർത്തു. ​

നി​ല​വി​ല്‍ ലോ​ക​ക​പ്പി​നായുള്ള അവസാനവട്ട ഒരുക്കത്തിലാണ്‌ ​ടീം. ഒ​ക്‌​ടോ​ബ​ര്‍ 23ന് ​മെ​ല്‍​ബ​ണി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രെ​യാ​ണ് ഇ​ന്ത്യയുടെ ആ​ദ്യ മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<