പാലക്കാട്: പോത്തുണ്ടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തില്‍ നിന്നും രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. 10 കിലോ തൂക്കവും 12 അടി നീളവും ഇതിനുണ്ട്.

പിന്നീട് നെല്ലിയാമ്പതി വനത്തില്‍ രാജവെമ്പാലയെ തുറന്നുവിട്ടു. രണ്ടുമാസത്തിനിടെ മൂന്ന് രാജവെമ്പാലകളെയാണ് പോത്തുണ്ടി ജനവാസ മേഖലയില്‍ നിന്നും പിടികൂടിയത്.