ത​മി​ഴ്‌​നാ​ട്ടി​ല്‍ ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ട​ത്തി​ന് നി​രോ​ധ​നം; ബി​ല്‍ നി​യ​മ​സ​ഭ പാ​സാ​ക്കി
ത​മി​ഴ്‌​നാ​ട്ടി​ല്‍ ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ട​ത്തി​ന് നി​രോ​ധ​നം; ബി​ല്‍ നി​യ​മ​സ​ഭ പാ​സാ​ക്കി
Thursday, October 20, 2022 11:01 AM IST
ചെ​ന്നൈ: ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ടം നി​രോ​ധി​ച്ചു​കൊ​ണ്ട് ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ ബി​ല്ല് പാ​സാ​ക്കി. ഈ ​വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ ഇ​റ​ക്കി ഒ​ക്ടോ​ബ​റി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പു​വ​ച്ച ഓ​ര്‍​ഡി​ന​സി​ന് പ​ക​ര​മാ​ണ് ബി​ല്ല് പാ​സാ​ക്കി​യ​ത്.

ബി​ല്ല് നി​യ​മ​മാ​കു​ന്ന​തോ​ടെ ചൂ​താ​ട്ട​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന എ​ല്ലാ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍​ക്കും സം​സ്ഥാ​ന​ത്ത് നി​രോ​ധ​നം നി​ല​വി​ല്‍ വ​രും. ചൂ​താ​ട്ടം ന​ട​ത്തു​ന്ന​വ​ര്‍​ക്കും ക​ളി​ക്കു​ന്ന​വ​ര്‍​ക്കും മൂ​ന്ന് വ​ര്‍​ഷം വ​രെ ത​ട​വ് ശി​ക്ഷ​യാ​ണ് ബി​ല്‍ ശി​പാ​ര്‍​ശ ചെ​യ്യു​ന്ന​ത്.


ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഇ​ത്ത​രം ഗെ​യി​മിം​ഗ് സൈ​റ്റു​ക​ളി​ലേ​ക്കും ആ​പ്പു​ക​ളി​ലേ​ക്കും പ​ണം ന​ല്‍​ക​രു​തെ​ന്നും ബി​ല്ലി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ട​ത്തി​ന്‍റെ വ​ല​യി​ല്‍​പ്പെ​ട്ട് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തേ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ജ​സ്റ്റീ​സ് കെ. ​ച​ന്ദ്രു അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<