കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല കൈ​ക്കൂ​ലി​ക്കേ​സി​ൽ പ​രീ​ക്ഷ ഭ​വ​ൻ അ​സി​സ്റ്റ​ന്‍റ് സി.​ജെ. എ​ൽ​സി​യെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടേ​ക്കും. ഇ​ന്ന് ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം എ​ൽ​സി​യെ പി​രി​ച്ചു​വി​ടു​ന്ന​ത് അം​ഗീ​ക​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വൈ​സ് ചാ​ൻ​സ​ല​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സി​ൻ​ഡി​ക്കേ​റ്റ് അം​ഗീ​ക​രി​ച്ചു. റി​പ്പോ​ർ​ട്ടി​ൽ എ​ൽ​സി​യെ പി​രി​ച്ചു​വി​ടാ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.