ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നു മ​ക​ള്‍ കി​ഡ്‌​നി ന​ല്‍​കും
ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നു മ​ക​ള്‍ കി​ഡ്‌​നി ന​ല്‍​കും
Thursday, November 10, 2022 7:44 PM IST
പാ​റ്റ്ന: വൃ​ക്ക​രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യ ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് മ​ക​ള്‍ രോ​ഹി​ണി ആ​ചാ​ര്യ വൃ​ക്ക ന​ൽ​കും. കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് വി​വ​രം അ​റി​യി​ച്ച​ത്.

വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് സിം​ഗ​പ്പൂ​രി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ള്‍ രോ​ഹി​ണി വൃ​ക്ക ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ച​ത്.


ന​വം​ബ​ര്‍ 20നും 24​നും ഇ​ട​യി​ല്‍ ലാ​ലു പ്ര​സാ​ദ് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി സിം​ഗ​പ്പൂ​രി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് വി​വ​രം. നി​ല​വി​ല്‍ ഡ​ല്‍​ഹി​യി​ലാ​ണ് ലാ​ലു പ്ര​സാ​ദ് യാ​ദ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<