ലുധിയാനയിൽ ഗോഡൗണിൽ തീപിടിത്തം; ആളപായമില്ല
Wednesday, November 16, 2022 10:54 AM IST
അമൃത്സർ: പഞ്ചാബിലെ ലുധിയാനയിൽ വസ്ത്ര മാലിന്യ സംഭരണകേന്ദ്രം തീപിടിത്തത്തിൽ കത്തി നശിച്ചു. സംഭവത്തിൽ ആളപായമില്ല.
ചൊവ്വാഴ്ച രാത്രിയാണ് മായാപുരി മേഖലയിലെ വസ്ത്ര മാലിന്യ ഗോഡൗണിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്ന് പിടിച്ചത്. സമീപത്തെ മറ്റ് രണ്ട് ഗോഡൗണുകളിലേക്ക് കൂടി തീ പടർന്നതോടെ പ്രദേശത്ത് നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളും വ്യാപാരത്തിനായി സൂക്ഷിച്ചിരുന്ന വസ്ത്ര മാലിന്യ ശേഖരവും കത്തി നശിച്ചു.
അഗ്നിരക്ഷാ സേനയുടെ 13 യൂണിറ്റുകൾ ആറ് മണിക്കൂർ പ്രയത്നിച്ചാണ് തീ അണച്ചത്. സമീപത്തെ ജനവാസമേഖലയിലേക്ക് തീ പടരുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും അധികൃതരുടെ സമയോചിത ഇടപെടൽ വൻ അപകടം ഒഴിവാക്കി.