കര്‍ദിനാള്‍ ക്ലീമിസ് ബാവ ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്തി
Monday, December 5, 2022 10:06 PM IST
തിരുവനന്തപുരം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. ഇതിനു ശേഷം ആന്റണി രാജു മുഖ്യമന്ത്രിയെ കണ്ടു.
മാര്‍ ക്ലീമിസ് ബാവയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമരസമിതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയുമായും കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തി.
അതേസമയം പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി മന്ത്രിഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകുന്നേരം 5നാണ് യോഗം ചേരുക.
സമരസമിതിയുമായുണ്ടായ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.