"അമ്മാവൻ സിൻഡ്രോം മാറണം'; തരൂരിന് പിന്തുണയുമായി യൂത്തന്മാർ
Sunday, December 11, 2022 2:40 PM IST
കണ്ണൂർ: നേതാക്കൾ അമ്മാവൻ സിൻഡ്രോം ഉപേക്ഷിക്കണമെന്നും ശശി തരൂരിനെതിരെ ഭ്രഷ്ട് കൽപ്പിക്കുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടി കണ്ണൂരിലെ യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പ്രമേയം പാസാക്കി. മാടായിപ്പാറയിലെ ജില്ലാ നേതൃ ക്യാമ്പിലാണ് ഈ പരാമർശങ്ങൾ ഉയർന്ന് വന്നത്.
"അനാവശ്യ ഭ്രഷ്ട് താൻപോരിമയും ആത്മഹത്യാപരവുമാണ്; ഭ്രഷ്ട് കൊണ്ട് ഏതെങ്കിലും നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ല. പൊതുശത്രുവിനെതിരെ നടത്തുന്ന പോരാട്ടത്തിൽ പ്രയോജനപ്പെടുന്നവരെ ഉപയോഗിക്കണം. കാലത്തിന്റെ ചുവരെഴുത്ത് മാറുന്നത് മനസിലാക്കി അമ്മാവൻ സിൻഡ്രോം ഉപേക്ഷിക്കണം' - പ്രമേയം വ്യക്തമാക്കി.
തരൂരിന് സ്വീകരണം ഒരുക്കിയ കണ്ണൂരിലെ പാർട്ടി നേതൃത്വത്തെ അഭിനന്ദിക്കുന്ന പരാമർശങ്ങളും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.