വി​ഴി​ഞ്ഞ​ത്ത് ആ​ദ്യ ക​പ്പ​ൽ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ
വി​ഴി​ഞ്ഞ​ത്ത് ആ​ദ്യ ക​പ്പ​ൽ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ
Wednesday, December 14, 2022 7:41 PM IST
തി​രു​വ​ന​ന്ത​പു​രം: തു​റ​മു​ഖം നി​ർ​മാ​ണ പ്ര​വ​ർ​ത്തി പു​ന​രാ​രം​ഭി​ച്ച വി​ഴി​ഞ്ഞ​ത്ത് അ​ടു​ത്ത വ​ർ​ഷം സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ആ​ദ്യ ക​പ്പ​ൽ അ​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് സം​സ്ഥാ​ന തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. വി​ഴി​ഞ്ഞ​ത്ത് തു​റ​മു​ഖ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ദാ​നി ഗ്രൂ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തി​യ പ്ര​തീ​ക്ഷ​ക​ളാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കു​വ​ച്ച​ത് എ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. സ​മ​രം മൂ​ലം ന​ഷ്ട​മാ​യ ദി​വ​സ​ങ്ങ​ൾ തി​രി​കെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കും. അ​തി​ന​നു​സ​രി​ച്ച് കൃ​ത്യ​മാ​യ ക​ല​ണ്ട​ർ ത​യാ​റാ​ക്കി ഓ​രോ ഘ​ട്ട​വും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ക​ല്ല് നി​ക്ഷേ​പി​ക്കാ​ൻ പു​തി​യ ലൈ​ൻ ഓ​ഫ് പൊ​സി​ഷ​ൻ (എ​ൽ​ഒ​പി) നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് 60 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. ഇ​തി​ന്‍റെ പ്ര​വ​ർ​ത്തി ജ​നു​വ​രി​യി​ൽ പൂ​ർ​ത്തി​യാ​വും. പു​തി​യ എ​ൽ​ഒ​പി പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​യാ​ൽ ഇ​പ്പോ​ൾ ദി​വ​സം നി​ക്ഷേ​പി​ക്കു​ന്ന 15,000 ക​രി​ങ്ക​ല്ല് എ​ന്ന​ത് ഇ​ര​ട്ടി​യാ​യി ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കും.

തു​റ​മു​ഖ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​യി​ൽ പാ​റ​ക്ക​ല്ലു​ക​ളു​ടെ സം​ഭ​ര​ണം വേ​ണ്ട​ത്ര ഉ​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​തി​ദി​നം 7,000 പാ​റ​ക്ക​ല്ല് ആ​ണ് വേ​ണ്ട​ത്. തു​റ​മു​ഖ നി​ർ​മാ​ണ പ്ര​വ​ർ​ത്തി പു​ന​രാ​രം​ഭി​ക്കു​ന്ന​തോ​ട​നു​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ ക​ല​ണ്ട​ർ പ്ര​കാ​രം തു​റ​മു​ഖ​ത്തി​ലെ സ​ബ്‌​സ്റ്റേ​ഷ​ൻ ജ​നു​വ​രി​യി​ൽ നി​ല​വി​ൽ വ​രും.


ഗേ​റ്റ് കോം​പ്ല​ക്‌​സ് അ​ടു​ത്ത​വ​ർ​ഷം മാ​ർ​ച്ചി​ലും വ​ർ​ക് ഷോ​പ്പ് കോം​പ്ല​ക്‌​സ് ഏ​പ്രി​ലി​ലും എ​ക്യു​പ്മെ​ന്‍റ്സ് ഷി​പ്പ് മേ​യി​ലും റീ​ഫ​ർ സൗ​ക​ര്യം ഓ​ഗ​സ്റ്റി​ലും നി​ല​വി​ൽ വ​രും. 400 മീ​റ്റ​ർ നീ​ള​മു​ള്ള ബ​ർ​ത്ത് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

12 ബാ​ർ​ജു​ക​ളും ആ​റ് ട​ഗ്ഗു​ക​ളും ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നി​രീ​ക്ഷ​ണ ക​മ്മി​റ്റി യോ​ഗം എ​ല്ലാ മാ​സ​ത്തി​ലെ​യും അ​വ​സാ​ന ബു​ധ​നാ​ഴ്ച ചേ​ർ​ന്ന് പ്ര​വ​ർ​ത്തി അ​വ​ലോ​ക​നം ന​ട​ത്തും. 2024 ലാ​ണ് തു​റ​മു​ഖം പൂ​ർ​ണ​മാ​യും ക​മ്മീ​ഷ​നിം​ഗ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

തു​റ​മു​ഖം ക​മ്മീ​ഷ​ൻ ചെ​യ്യു​ക എ​ന്ന​തി​നേ​ക്കാ​ൾ ആ​ദ്യ ക​പ്പ​ൽ എ​ത്തി​ക്കു​ക എ​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യം. ബ്രേ​ക്ക് വാ​ട്ട​ർ, ബാ​ർ​ജ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്തി ഇ​പ്പോ​ൾ ന​ന്നാ​യി പോ​കു​ന്നു​ണ്ട്. ആ​കെ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്തി​യു​ടെ 70 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<