ടൂറിസം ഇടനാഴി വികസനത്തിന് ബജറ്റില്‍ 50 കോടി
Friday, February 3, 2023 10:59 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. ഇതിനായി ഏഴ് ടൂറിസം ഇടനാഴികളെ കണ്ടെത്തും. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി 50 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചു.
തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാല്‍ ഇടനാഴി, ദേശീയ പാത ഇടനാഴി, റെയില്‍വേ ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹില്‍ ഹൈവേ ഇടനാഴി എന്നിവയാണ് സംസ്ഥാനത്തിന്‍റെ ടൂറിസം ഇടനാഴികളായി ഉദ്ദേശിക്കുന്നത്.