പോക്സോ കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍
Thursday, February 16, 2023 4:03 PM IST
കൊല്ലം: പോക്സോ കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. മുകുന്ദപുരം സ്വദേശി അബ്ദുള്‍ വഹാബാണ് പിടിയിലായത്.
രണ്ട് കുട്ടികളുടെ മാതാപിതാക്കള്‍ ചവറ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അധ്യാപകന് അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ശരീരത്തിൽ സ്പര്‍ശിച്ചെന്നുമാണ് പരാതി.