സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്
Friday, February 24, 2023 12:42 PM IST
കോഴിക്കോട്: കോഴിക്കോട് നിന്നും ദമാമിലേക്ക് പറന്ന എയർ ഇന്ത്യയുടെ വിമാനത്തിന് അടിയന്തര ലാൻഡിംഗ്. രാവിലെ 10.15ന് പറയുന്നയർന്ന വിമാനം തിരുവനന്തപുരത്ത് ഇറക്കും. വിമാനത്തിന്‍റെ ഹൈഡ്രോളിക് തകരാർ മൂലമാണ് അടിയന്തര ലാൻഡിംഗ് നടത്തുക.
ദമാമിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് IX 385 വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കുന്നത്. വിമാനം പറന്നുയര്‍ന്നപ്പോള്‍ പിൻഭാഗം റണ്‍വേയില്‍ തട്ടി എന്നാണ് സൂചന.
182 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ആശങ്കക്കുള്ള യാതൊരു സാഹചര്യവും നിലവിലെന്ന് അധികൃതർ അറിയിച്ചു.