തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം, നിരവധി കെട്ടിടങ്ങൾ തകർന്നു
Monday, February 27, 2023 7:30 PM IST
അങ്കാറ: തുർക്കിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ദക്ഷിണ തുര്‍ക്കിയിലാണ് തിങ്കളാഴ്ച രാവിലെ വീണ്ടും ഭൂചലനമുണ്ടായത്.
ഭൂകന്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. വന്‍ നാശം വിതച്ച ഭൂകമ്പങ്ങള്‍ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഭൂചലനം സംഭവിച്ചിരിക്കുന്നത്.
തെക്കന്‍ തുര്‍ക്കിയിലെ മലാത്യ പ്രവിശ്യയിലെ യെസില്‍യുര്‍ത്തിലാണ് ഭൂകമ്പമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി യെസില്‍യുര്‍ത്ത് മേയര്‍ വ്യക്തമാക്കി. ഫെബ്രുവരി ആറിന് ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ തുര്‍ക്കിയിലും സിറിയയിലുമായി നാൽപതിനായിരത്തിലധികം പേരാണ് മരിച്ചത്.