ഡോ.സിസാ തോസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണം; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
Wednesday, March 1, 2023 8:32 PM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതലകൂടി നൽകി ഗവർണർ നിയമിച്ച ഡോ. സിസാ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റുകയും പകരം നിയമനം നൽകാതിരിക്കുകയും ചെയ്ത സർക്കാർ നടപടിക്ക് തിരിച്ചടി. സിസാ തോമസിന് തിരുവനന്തപുരത്ത് തന്നെ നിയമനം നൽകണമെന്നു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവാണ് സർക്കാരിന് തിരിച്ചടിയായത്.
സർക്കാർ താത്പര്യത്തിന് എതിരായി സിസാ തോമസ് നിലകൊള്ളുന്നു എന്നതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം സിസയെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്നും ഒഴിവാക്കുകയും പുതിയ നിയമനം നൽകാതിരിക്കുകയും ചെയ്തത്. സർവീസിൽ നിന്നും വിരമിക്കാൻ വളരെക്കുറിച്ച് കാലം മാത്രം ബാക്കി നിൽക്കെ പുതിയ പദവിയിലേക്ക് നിയമനം പരമാവധി വൈകിപ്പിക്കാൻ നീക്കം നടക്കുന്നതായും സൂചനയുണ്ട്.
സുപ്രീം കോടതി വിധിയെ തുടർന്ന സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീയ്ക്ക പുറത്തുപോകേണ്ടിവന്ന പശ്ചാത്തലത്തിലാണ് സിസാ തോമസിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ അധികചുമതല കൂടി ഗവർണർ നൽകിയത്.