ഹിമാചലിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 40 പേർക്ക് പരിക്ക്
Friday, March 3, 2023 7:01 PM IST
ഷിംല: ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 40 പേർക്ക് പരിക്കേറ്റു.
ഛണ്ഡിഗഡ് - മണാലി റോഡിലാണ് അപകടം സംഭവിച്ചത്. കമല നെഹ്റു കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ജയ്പൂർ സ്വദേശിനിയായ വിദ്യാർഥിയാണ് മരിച്ചത്. പരിക്കേറ്റവരെ ബിലാസ്പൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ബിലാസ്പൂർ എംയിസിലേക്ക് മാറ്റി.
അപകടകരമായി വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബസിന്റെ ഡ്രൈവറും കണ്ടക്ടറും അപകടം നടന്നയുടൻ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.