പാര്‍ട്ടിക്കെതിരായ പരസ്യവിമര്‍ശനം; എം.കെ.രാഘവന് കെപിസിസിയുടെ താക്കീത്, മുരളീധരന് മുന്നറിയിപ്പ്
Saturday, March 11, 2023 2:10 PM IST
തിരുവനന്തപുരം: പാര്‍ട്ടിക്കെതിരായ പരസ്യവിമര്‍ശനത്തില്‍ എം.കെ.രാഘവന് എപിക്ക് കെപിസിസിയുടെ താക്കീത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് താക്കീത് ചെയ്തത്.
പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകള്‍ പാടില്ല. പറയാന്‍ നിരവധി പാര്‍ട്ടി വേദികളുണ്ടായിട്ടും രാഘവന് പറഞ്ഞില്ലെന്നും സുധാകരന് അയച്ച കത്തില്‍ പറയുന്നു. എന്നാല്‍ തന്നെ ആരും താക്കീത് ചെയ്തിട്ടില്ലെന്നാണ് രാഘവന്റെ പ്രതികരണം.
ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് പാര്‍ട്ടിയിലുള്ളതെന്ന രാഘവന്റെ പരസ്യവിമര്ശനത്തിനെതിരെയാണ് താക്കീത്. രാഘവന്റെ പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ കെ.മുരളീധരന് എം.പിക്കും കെപിസിസി മുന്നറിയിച്ച് നല്കി.