കുടിലിനു തീപിടിച്ച് കുട്ടികളടക്കം അഞ്ച് പേർ വെന്തുമരിച്ചു
Monday, March 13, 2023 4:06 AM IST
കാൺപുർ(യുപി): യുപിയിലെ ഹരമാവു ഗ്രാമത്തിൽ കുടിലിനു തീപിടിച്ച് ഉറങ്ങിക്കിടന്ന അഞ്ചംഗ കുടുംബം വെന്തു മരിച്ചു.
രണ്ടുവയസിനും ഏഴു വയസിനുമിടയിലുള്ള മൂന്നു കുട്ടികളും മരിച്ചവരിൽപെടുന്നു. ഒരു സ്ത്രീക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഷോർട്ട് സർക്യൂട്ടാണു ദുരന്തകാരണമെന്നു പോലീസ് പറഞ്ഞു.