അടിവസ്ത്രത്തിൽ ഒരുകോടിയുടെ സ്വർണം; കരിപ്പൂരിൽ യുവതി പിടിയിൽ
സ്വന്തം ലേഖകൻ
Monday, March 13, 2023 3:38 PM IST
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഒരുകോടി രൂപയുടെ സ്വർണമാണ് യുവതിയിൽ നിന്ന് പിടികൂടിയത്.
കോഴിക്കോട് നരിക്കുനി സ്വദേശിനിയായ അസ്മാബീവിയാണ് സ്വർണം കടത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം നടത്തിയ തെരച്ചിലിലാണ് സ്വർണം പിടികൂടിയത്.