സൈന്യത്തിൽ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ 436 പേ​ർ ജീ​വ​നൊ​ടു​ക്കി
സൈന്യത്തിൽ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ 436 പേ​ർ ജീ​വ​നൊ​ടു​ക്കി
Wednesday, March 15, 2023 5:57 PM IST
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ സി​ആ​ർ​പി​എ​ഫ്, ബി​എ​സ്എ​ഫ് തു​ട​ങ്ങി​യ കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന​യി​ൽ 436 പേ​ർ ജീ​വ​നൊ​ടു​ക്കി​യെ​ന്ന് കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ്.

സി​ആ​ർ​പി​എ​ഫ്, ബി​എ​സ്എ​ഫ്, സി​ഐ​എ​സ്എ​ഫ്, ഐ​ടി​ബി​പി, എ​സ്എ​സ്ബി തു​ട​ങ്ങി​യ സി​എ​പി​എ​ഫു​ക​ളി​ലെ ആ​ത്മ​ഹ​ത്യ ത​ട​യു​ന്ന​തി​നു​ള്ള പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നും റി​സ്ക് ഗ്രൂ​പ്പു​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും ഒ​രു ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും റാ​യ് രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു.


2022ൽ 135 ​പേ​രും 2021ൽ 157 ​പേ​രും 2020ൽ 144 ​പേ​രും ജീ​വ​നൊ​ടു​ക്കി​യ​താ​യി രേ​ഖാ​മൂ​ല​മു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<