രാ​ഷ്ട്ര​പ​തി ശ​നി​യാ​ഴ്ച ല​ക്ഷ​ദ്വീ​പി​ലേ​ക്കു തി​രി​ക്കും
രാ​ഷ്ട്ര​പ​തി ശ​നി​യാ​ഴ്ച ല​ക്ഷ​ദ്വീ​പി​ലേ​ക്കു തി​രി​ക്കും
Friday, March 17, 2023 10:56 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ശ​നി​യാ​ഴ്ച ല​ക്ഷ​ദ്വീ​പി​ലേ​ക്കു തി​രി​ക്കും. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ക്നി​ക്ക​ൽ ഏ​രി​യ​യി​ൽ​നി​ന്നു വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഉ​ച്ച​യ്ക്ക് 1.35നാ​ണു ല​ക്ഷ​ദ്വീ​പി​ലേ​ക്കു പോ​കു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് രാ​ഷ്ട്ര​പ​തി​യും കു​ടും​ബാം​ഗ​ങ്ങ​ളും ക​ന്യാ​കു​മാ​രി സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു രാ​വി​ലെ 8.25നു ​ഹെ​ലി​കോ​പ്റ്റ​റി​ൽ ക​ന്യാ​കു​മാ​രി​യി​ലേ​ക്കു പോ​കും. സ​ന്ദ​ർ​ശ​ന ശേ​ഷം രാ​വി​ലെ 11.25നു ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മ​ട​ങ്ങി​യെ​ത്തി ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷ​മാ​ണു ല​ക്ഷ​ദ്വീ​പി​ലേ​ക്കു തി​രി​ക്കു​ന്ന​ത്.


ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം 21ന് ​ഉ​ച്ച​യ്ക്ക് കേ​ര​ള​ത്തി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​യ്ക്ക് മ​ട​ങ്ങും.
Related News
<