ഇനീഷ്യൽ മാത്രമല്ല; സുധാകരന്റെയും സുരേന്ദ്രന്റെയും മനസും ഒന്ന്: മുഹമ്മദ് റിയാസ്
Saturday, March 18, 2023 3:28 PM IST
കോഴിക്കോട്: പേരിലെ ഇനീഷ്യൽ പോലെ തന്നെ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെയും മനസും ഒന്നാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇരുവരുടെയും പ്രസ്താവനകളെ ഒറ്റ നോട്ടത്തിൽ വേർതിരിച്ച് അറിയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തെ ഉപയോഗിച്ച് കേരളത്തിലെ സർക്കാരിനെ പുറത്താക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞതിന് പിന്നാലെ വിമോചന സമരം കൊണ്ട് വരുമെന്ന് സുധാകരന് പ്രഖ്യാപിച്ചിരുന്നു.
ജവഹർലാൽ നെഹ്റുവിനെ കുറിച്ച് സുധാകരൻ പറഞ്ഞതും കേരളം മറന്നിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകളെ കോൺഗ്രസുകാർ പോലും സ്വീകരിക്കുന്നില്ല. മതനിരപേക്ഷ മനസുകൾ ഭൂരിപക്ഷമുള്ള കോൺഗ്രസിനെ ഇവർ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടുന്നതിൽ കോൺഗ്രസ് നേതൃത്വം ദുർബലരാണെന്നും റിയാസ് കൂട്ടിച്ചേർത്തു.