യുപിയിൽ മധ്യവയസ്കയെ പുള്ളിപ്പുലി കൊന്നു
Sunday, March 19, 2023 10:36 AM IST
ലക്നോ: ഉത്തർപ്രദേശിൽ 40കാരിയെ പുള്ളിപ്പുലി കൊന്നു. നാഗിന ടൗണിലെ കാസിവാല ഗ്രാമത്തിലാണ് സംഭവം. മിഥ്ലേഷ് ദേവിയാണ് മരിച്ചത്.
വനമേഖലയിൽ വച്ചാണ് ഇവരെ പുലി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പുലിയെ പിടിക്കാൻ വനംവകുപ്പ് കൂടുകൾ സ്ഥാപിക്കുകയാണ് ഉദ്യോഗസ്ഥർ അറിയിച്ചു.