സൂ​പ്പ​ർ ക​പ്പ്: ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
സൂ​പ്പ​ർ ക​പ്പ്: ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
Monday, April 3, 2023 7:36 PM IST
കൊ​ച്ചി: സൂ​പ്പ​ർ ക​പ്പി​നു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ജെ​സ​ൽ ക​ർ​ണ​യ്റോ ന​യി​ക്കു​ന്ന 29 അം​ഗ ടീ​മി​ൽ അ​ഡ്രി​യാ​ൻ ലൂ​ണ ഒ​ഴി​കെ​യു​ള്ള പ്ര​മു​ഖ​രെ​ല്ലാം ഉ​ണ്ട്.

ഏ​പ്രി​ല്‍ എ​ട്ടി​ന് കോ​ഴി​ക്കോ​ട് ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ഐ ​ലീ​ഗ് ചാ​മ്പ്യ​ന്‍​മാ​രാ​യ റൗ​ണ്ട് ഗ്ലാ​സ് പ​ഞ്ചാ​ബി​നെ​തി​രെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ആ​ദ്യ മ​ത്സ​രം.

ടീ​മി​ലെ വി​ദേ​ശ താ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ എ​ല്ലാ​വ​രും പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. 29 അം​ഗ ടീ​മി​ല്‍ 11 പേ​ർ മ​ല​യാ​ളി​ക​ളാ​ണ്. രാ​ഹു​ല്‍ കെ.​പി, സ​ഹ​ല്‍ അ​ബ്ദു​ള്‍ സ​മ​ദ്, ശ്രീ​ക്കു​ട്ട​ന്‍ എം.​എ​സ്, സ​ച്ചി​ന്‍ സു​രേ​ഷ്, നി​ഹാ​ല്‍ സു​ധീ​ഷ്, വി​ബി​ന്‍ മോ​ഹ​ന​ന്‍, ബി​ജോ​യ് വ​ര്‍​ഗീ​സ്, മു​ഹ​മ്മ​ദ് അ​സ്ഹ​ര്‍, മു​ഹ​മ്മ​ദ് ഐ​മെ​ന്‍, മു​ഹ​മ്മ​ദ് സ​ഹീ​ഫ്, തേ​ജ​സ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​ല​യാ​ളി താ​ര​ങ്ങ​ള്‍.

ടീം

ഗോ​ള്‍​കീ​പ്പ​ര്‍​മാ​ര്‍: പ്ര​ഭ്‌​സു​ഖ​ന്‍ സിം​ഗ് ഗി​ല്‍, ക​ര​ണ്‍​ജി​ത് സിം​ഗ്, സ​ച്ചി​ന്‍ സു​രേ​ഷ്, മു​ഹീ​ത് ഷ​ബീ​ര്‍.


പ്ര​തി​രോ​ധം: വി​ക്ട​ര്‍ മോം​ഗി​ല്‍, മാ​ര്‍​ക്കോ ലെ​സ്‌​കോ​വി​ച്ച്, ഹോ​ര്‍​മി​പം റൂ​യി​വ, സ​ന്ദീ​പ് സിം​ഗ്, ബി​ജോ​യ് വ​ര്‍​ഗീ​സ്, നി​ഷു കു​മാ​ര്‍, ജെ​സ​ല്‍ ക​ര്‍​ണെ​യ്‌​റോ, മു​ഹ​മ്മ​ദ് സ​ഹീ​ഫ്, തേ​ജ​സ് കൃ​ഷ്ണ.

മ​ധ്യ​നി​ര: ഡാ​നി​ഷ് ഫാ​റൂ​ഖ്, ആ​യു​ഷ് അ​ധി​കാ​രി, ജീ​ക്‌​സ​ണ്‍ സിം​ഗ്, ഇ​വാ​ന്‍ ക​ല്യൂ​ഷ്‌​നി, മു​ഹ​മ്മ​ദ് അ​സ്ഹ​ര്‍, വി​ബി​ന്‍ മോ​ഹ​ന​ന്‍.

മു​ന്നേ​റ്റം: ബ്രൈ​സ് ബ്ര​യാ​ന്‍ മി​റാ​ന്‍​ഡ, സൗ​ര​വ് മ​ണ്ഡ​ല്‍, രാ​ഹു​ല്‍ കെ.​പി, സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദ്, നി​ഹാ​ല്‍ സു​ധീ​ഷ്, ബി​ദ്യാ​സാ​ഗ​ര്‍ സിം​ഗ്, ശ്രീ​ക്കു​ട്ട​ന്‍ എം.​എ​സ്., മു​ഹ​മ്മ​ദ് ഐ​മെ​ന്‍, ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​കോ​സ്, അ​പ്പോ​സ്ത​ലോ​സ് ജി​യാ​നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<