അഴുക്കുചാലിനുള്ളിൽ ഒളിപ്പിച്ച ഗ്രനേഡുകൾ കണ്ടെത്തി
Tuesday, April 11, 2023 6:58 PM IST
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ മേഖലയിൽ അഴുക്കുചാലിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഗ്രനേഡുകൾ കണ്ടെത്തി.
മെട്രോ വിഹാർ ചൗക്കിന് സമീപത്ത് നിന്ന് ഇന്ന് വൈകിട്ടാണ് ഗ്രനേഡുകൾ കണ്ടെത്തിയത്. അഴുക്കുചാലിനോട് ചേർന്ന് സൂക്ഷിച്ച നിലയിലാണ് 10 ഗ്രനേഡുകൾ കണ്ടെത്തിയത്.
സംഭവത്തിൽ ദിലീപ് എന്നയാളെ അറസ്റ്റ് ചെയ്തതായും ഇയാളുടെ കൂട്ടാളിയായ കാശിറാം എന്ന യുവാവ് മധ്യപ്രദേശിലേക്ക് കടന്നതായും പോലീസ് അറിയിച്ചു. പ്രദേശം സുരക്ഷിതമാക്കിയെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അധികൃതർ വ്യക്തമാക്കി.