വീ​ണ്ടും നാ​ണ​ക്കേ​ട്; ന്യൂ​യോ​ർ​ക്ക് വി​മാ​ന​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ച യു​വാ​വ് പി​ടി​യി​ൽ
വീ​ണ്ടും നാ​ണ​ക്കേ​ട്; ന്യൂ​യോ​ർ​ക്ക് വി​മാ​ന​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ച യു​വാ​വ് പി​ടി​യി​ൽ
Monday, April 24, 2023 6:38 PM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വി​മാ​ന​​ത്തി​ൽ സ​ഹ​യാ​ത്രി​ക​ന് മേ​ൽ മൂ​ത്ര​മൊ​ഴി​ച്ച യു​വാ​വ് പി​ടി​യി​ൽ.

ഞാ​യ​റാ​ഴ്ച ഒ​മ്പ​തി​ന് ഡ​ൽ​ഹി ഇ​ന്ദി​ര ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്ത എ​എ 292 വി​മാ​ന​ത്തി​ലെ യാ​ത്രി​ക​നെ സി​ഐ​എ​സ്എ​ഫ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് സ​ഹ​യാ​ത്രി​ക​നു​മാ​യി ഇയാൾ ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ സ​ഹ​യാ​ത്രി​ക​ന്‍റെ ശ​രീ​ര​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ച​ത്.


യാ​ത്രി​ക​ൻ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ളു​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന വ്യ​ക്തി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Related News
<