ബ്രിജ് ഭൂഷണെ മാറ്റി, മകൻ സ്ഥാനാർഥി
ബ്രിജ് ഭൂഷണെ മാറ്റി,  മകൻ സ്ഥാനാർഥി
Friday, May 3, 2024 4:31 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​നി​​​​താ ഗു​​​​സ്തി​​​​താ​​​​ര​​​​ങ്ങ​​​​ളെ ലൈം​​​​ഗി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണം നേ​​​​രി​​​​ടു​​​​ന്ന ബ്രി​​​​ജ്ഭൂ​​​​ഷ​​​​ൺ ശ​​​​ര​​​​ൺ സിം​​​​ഗി​​​​നു സീ​​​​റ്റ് നി​​​​ഷേ​​​​ധി​​​​ച്ച് ബി​​​​ജെ​​​​പി.

ബ്രി​​​​ജ്ഭൂ​​​​ഷ​​​​ന്‍റെ ഇ​​​​ള​​​​യ മ​​​​ക​​​​ൻ ക​​​​ര​​​​ൺ ഭൂ​​​​ഷ​​​​ൺ സിം​​​​ഗ് ആ​​​​ണ് യു​​​​പി​​​​യി​​​​ലെ കൈ​​​​സ​​​​ർ​​​​ഗ​​​​ഞ്ചി​​​​ലെ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി. കോ​​​​ൺ​​​​ഗ്ര​​​​സ് കോ​​​​ട്ട​​​​യാ​​​​യ റാ​​​​യ്ബ​​​​റേ​​​​ലി​​​​യി​​​​ൽ ദി​​​​നേ​​​​ശ് പ്ര​​​​താ​​​​പ് ആ​​​​ണു ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി. യു​​​​പി മ​​​​ന്ത്രി​​​​യാ​​​​യ ഇ​​​​ദ്ദേ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു 2019ലും ​​​​റാ​​​​യ്ബ​​​​റേ​​​​ലി​​​​യി​​​​ലെ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി.

ഗു​​​​സ്തി ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്ന ബ്രി​​​​ജ്ഭൂ​​​​ഷ​​​​ൺ സിം​​​​ഗ് ഗു​​​​സ്തി​​​​താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ വ​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​ഞ്ഞ​​​​ത്.

കി​​​​ഴ​​​​ക്ക​​​​ൻ യു​​​​പി​​​​യി​​​​ൽ വ​​​​ൻ സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള ഠാ​​​​ക്കൂ​​​​ർ നേ​​​​താ​​​​വാ​​​​യ ബ്രി​​​​ജ് ഭൂ​​​​ഷ​​​​ൺ ആ​​​​റു ത​​​​വ​​​​ണ ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. ഗോ​​​​ണ്ട​​​​യി​​​​ലും സ​​​​മീ​​​​പ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ബ്രി​​​​ജ്ഭൂ​​​​ഷ​​​​ൺ നി​​​​ര​​​​വ​​​​ധി വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്നു.

റാ​​​യ്ബ​​​റേ​​​ലി​​​യി​​​ലും കൈ​​​സ​​​ർ​​​ഗ​​​ഞ്ചി​​​ലും നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​നം ഇ​​​ന്നാ​​​ണ്. മേ​​​യ് 20നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.