പോ​ർ​ച്ചു​ഗ​ലി​ൽ മൂ​ന്ന് പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു, തോ​ക്കു​ധാ​രി ജീ​വ​നൊ​ടു​ക്കി
പോ​ർ​ച്ചു​ഗ​ലി​ൽ മൂ​ന്ന് പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു, തോ​ക്കു​ധാ​രി ജീ​വ​നൊ​ടു​ക്കി
Sunday, April 30, 2023 7:55 PM IST
ലി​സ്ബ​ണ്‍: പോ​ർ​ച്ചു​ഗ​ൽ ന​ഗ​ര​മാ​യ സെ​റ്റു​ബാ​ലി​ൽ ഒ​രാ​ൾ മൂ​ന്ന് പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു. തു​ട​ർ​ന്നു ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി. പ്രാ​ദേ​ശി​ക സ​മ​യം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​സ്ഥ​ല​ത്ത് നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് പി​എ​സ്പി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജോ​വോ ഫ്രെ​യ​ർ പ​റ​ഞ്ഞു. അ​വ വെ​ടി​വ​യ്പി​ന്‍റെ ഫ​ല​മാ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു, പ​ക്ഷേ വെ​ടി​വ​യ്പി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പോ​ലീ​സ് ക്രി​മി​ന​ൽ കേ​സ് ഏ​ജ​ൻ​സി പി​ജെ സം​ഭ​വ​സ്ഥ​ല​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും ഫ്രെ​യ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<