ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​ത് രാ​ഷ്ട്ര​പ​തി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​സി​ഡ​ന്‍റാ​ണ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​ത്, അ​ത​ല്ലാ​തെ പ്ര​ധാ​ന​മ​ന്ത്രി​യ​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​മാ​സം 28 ന് ​പു​തി​യ പാ​ർ​ല​മെ​ന്‍റ് കെ​ട്ടി​ടം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

സ്പീ​ക്ക​ർ ഓം ​ബി​ർ​ള ഈ ​ആ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യും പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക്ഷ​ണി​ച്ച​താ​യും ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷം രം​ഗ​ത്തു​വ​ന്നു. നി​യ​മ​സ​ഭ​യു​ടെ ത​ല​വ​നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കേ​ണ്ട​ത്, സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​ന​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം.