എക്നാഥ് ഷിൻഡെയും ശരദ് പവാറും കൂടിക്കാഴ്ച നടത്തി
Friday, June 2, 2023 10:36 AM IST
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് ശരദ് പവാറും കൂടിക്കാഴ്ച നടത്തി.
ഇരുവരും അരമണിക്കൂറോളം ചര്‍ച്ച നടത്തിയതായാണ് വിവരം. മുംബൈയിലെ മറാത്ത മന്ദിറിന്റെ അമൃത് മഹോത്സവത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലേക്ക് ക്ഷണിക്കാനാണ് അദ്ദേഹത്തെ കണ്ടതെന്ന് ശരദ് പവാര്‍ ട്വീറ്റ് ചെയ്തു.
മറാത്തി സിനിമ, നാടകം, കലാ മേഖലകളിലെ കലാകാരന്മാരുടെ പ്രശ്നത്തെക്കുറിച്ച് അറിയാന്‍ യോഗം സംഘടിപ്പിക്കുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
ശിവസേന പിളര്‍ത്തി എക്നാഥ് ഷിന്‍ഡെ പുറത്തുപോയതിന് ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.