ബിജെപി സർക്കാർ ബ്രിജ് ഭൂഷൺ സിംഗിനൊപ്പം: കപിൽ സിബൽ
Saturday, June 3, 2023 11:25 PM IST
ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ പരാതിയിൽ ബിജെപിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ നടപടിയെടുക്കാത്തതിൽ ശക്തമായ വിമർശം ഉന്നയിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. സർക്കാർ എല്ലാവർക്കുമൊപ്പമല്ല ബ്രിജ് ഭൂഷണിന് ഒപ്പമാണെന്ന് രാജ്യസഭാ എംപി സിബൽ പറഞ്ഞു.
ബ്രിജ് ഭൂഷൺ സിംഗിനെതിരെ ശക്തമായ തെളിവുകളുണ്ട്. പ്രതിഷേധം ശക്തമാണ്. എന്നാൽ ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രാലയം, ബിജെപി, ആർഎസ്എസ് നിശബ്ദത പാലിക്കുകയാണ്. ഇത് അന്വേഷണ സംഘത്തിനുള്ള കൃത്യമായ സന്ദേശമാണെന്നും സിബൽ ട്വിറ്ററിൽ പറഞ്ഞു.