വിദ്യാർഥിയെ തീച്ചാമുണ്ഡി തെയ്യം കെട്ടിച്ച സംഭവം: കളക്ടറുടെ റിപ്പോര്‍ട്ടു തേടി
Wednesday, June 7, 2023 10:43 PM IST
കൊച്ചി: കണ്ണൂരിലെ ചിറയ്ക്കല്‍ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി എട്ടാം ക്ലാസ് വിദ്യാര്‍ഥിയെക്കൊണ്ട് തീച്ചാമുണ്ഡി തെയ്യം കെട്ടിച്ച സംഭവത്തില്‍ ഹൈക്കോടതി ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ടു തേടി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും ചീഫ് ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
എരിയുന്ന കനലിലൂടെ കുതിച്ചു ചാടുന്ന ഈ തെയ്യം കെട്ടാന്‍ കുട്ടികളെ ഉപയോഗിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കോട്ടയ്ക്കലിലെ ദിശ എന്ന സംഘടന നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.