സെ​ന്തി​ൽ ബാ​ലാ​ജി​യു​ടെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി; ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ചോ​ദ്യം ചെ​യ്യാ​മെ​ന്ന് കോ​ട​തി
സെ​ന്തി​ൽ ബാ​ലാ​ജി​യു​ടെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി; ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ചോ​ദ്യം ചെ​യ്യാ​മെ​ന്ന് കോ​ട​തി
Friday, June 16, 2023 7:59 PM IST
ചെ​ന്നൈ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ത​മി​ഴ്നാ​ട് മ​ന്ത്രി വി. ​സെ​ന്തി​ൽ ബാ​ലാ​ജി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു. സെ​ന്തി​ൽ ന​ൽ​കി​യ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യാ​ണ് സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ന​ട​പ​ടി.

എ​ട്ട് ദി​വ​സ​ത്തേ​യ്ക്കാ​ണ് ഇ​ഡി ക​സ്റ്റ​ഡി. ഈ ​മാ​സം 23ന് ​കേ​സ് വീ​ണ്ടും കോ​ട​തി പ​രി​ഗ​ണി​ക്കും. അ​ന്ന് ബാ​ലാ​ജി​യെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.


നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നു ചി​കി​ത്സ തേ​ടി​യ സെ​ന്തി​ലി​നെ ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ചോ​ദ്യം ചെ​യ്യാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സെ​ന്തി​ലി​ന് ചി​കി​ത്സ തു​ട​രാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സെ​ന്തി​ലി​ന്‍റെ സു​ര​ക്ഷ കേ​ന്ദ്ര​സേ​ന എ​റ്റെ​ടു​ക്കും. നി​ല​വി​ൽ ജ​യി​ൽ വ​കു​പ്പി​നാ​ണ് സു​ര​ക്ഷാ ചു​മ​ത​ല.
Related News
<