കാ​ട്ടാ​ക്ക​ട എ​സ്എ​ഫ്ഐ ആ​ൾ​മാ​റാ​ട്ടം; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
കാ​ട്ടാ​ക്ക​ട എ​സ്എ​ഫ്ഐ ആ​ൾ​മാ​റാ​ട്ടം; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Friday, July 7, 2023 11:07 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ യു​യു​സി ആ​ൾ​മാ​റാ​ട്ട​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി.

കോ​ള​ജി​ന്‍റെ മു​ൻ പ്രി​ൻ​സി​പ്പ​ൽ ജി.​ജെ. ഷൈ​ജു, എ​സ്എ​ഫ്ഐ മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി എ. ​വി​ശാ​ഖ് എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കാ​ട്ടാ​ക്ക​ട ഒ​ന്നാം ക്ലാ​സ് ജൂ​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി​യ​ത്.

ഗൗ​ര​വ​മു​ള്ള കു​റ്റ​കൃ​ത്യ​മാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ചെ​യ്ത​തെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ത​ൽ​ക്കാ​ലം ജാ​മ്യം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​രു​വ​രും കീ​ഴ​ട​ങ്ങി​യ​ത്.


യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ര്‍ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചു ജ​യി​ച്ച അ​ന​ഘ എ​ന്ന പെ​ണ്‍​കു​ട്ടി​ക്ക് പ​ക​രം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ക പോ​ലും ചെ​യ്യാ​ത്ത വി​ശാ​ഖി​ന്‍റെ പേ​ര് വി​ജ​യി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വി​ശാ​ഖി​നെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ൽ എ​ത്തി​ക്കാ​ൻ വേ​ണ്ടി​യാ​ണ് കോ​ള​ജ് ത​ല​ത്തി​ൽ കൃ​ത്രി​മം കാ​ട്ടി​യ​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും കൂ​ട്ടു​നി​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു.
Related News
<